മെക്സിക്കോ – പോളണ്ട് മത്സരം സമനില (0-0)

Qatar

സ്റ്റേഡിയം 974-ൽ നടന്ന മെക്സിക്കോ – പോളണ്ട് ഗ്രൂപ്പ് സി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ അമ്പത്തെട്ടാം മിനിറ്റിൽ പോളണ്ടിന് ഒരു പെനാൽറ്റി ലഭിച്ചിരുന്നെങ്കിലും റോബർട്ടോ ലെവൻഡോവ്സ്കി എടുത്ത കിക്ക് മെക്സിക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവ തടഞ്ഞു.

Source: FIFA.

ഗ്വില്ലർമോ ഒച്ചോവയാണ് കളിയിലെ താരം. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകളും ഗ്രൂപ്പ് സിയിൽ ഓരോ പോയിന്റുകൾ വീതം നേടി.

ഇതോടെ ആദ്യ മത്സരം ജയിച്ച സൗദി അറേബ്യ ഗ്രൂപ്പ് സിയിൽ പോയിന്റ് നിലയിൽ ഒന്നാമതെത്തി.