2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ കൂടുതൽ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അൽ ഒലായ സ്ട്രീറ്റ്, അൽ ബത്ത റൂട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ബ്ലൂ ലൈൻ പ്രവർത്തിക്കുന്നത്. ബ്ലൂ ലൈനിലെ ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷൻ ഡിസംബർ 8-ന് പ്രവർത്തനമാരംഭിച്ചിരുന്നു.
ابتداءً من يوم الاثنين الموافق 9 ديسمبر 2024، سيتم تشغيل محطتي وزارة الداخلية و المربع على المسار الأزرق.
— النقل العام لمدينة الرياض (@RiyadhTransport) December 8, 2024
نسعد باستقبالكم في #قطار_الرياض ، لنرسم آفاقًا جديدة في أنحاء العاصمة. #كل_درب_أقرب pic.twitter.com/rZLF2CBC8X
മിനിസ്ട്രി ഓഫ് ഇന്റീരിയർ, അൽ മുറബ്ബ സ്റ്റേഷനുകളുടെ പ്രവർത്തനം 2024 ഡിസംബർ 9, തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
كل درب يقربك أكثر إلى وجهتك.
— النقل العام لمدينة الرياض (@RiyadhTransport) December 9, 2024
ابتداءً من الثلاثاء الموافق ١٠ ديسمبر ٢٠٢٤، سيتم تشغيل محطتي العزيزية وحي الملك فهد على المسار الأزرق.#قطار_الرياض
#كل_درب_أقرب pic.twitter.com/7V0VXzRodx
ബ്ലൂ ലൈനിലെ അൽ അസീസിയ, കിംഗ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷനുകൾ ഡിസംബർ 10 മുതൽ പ്രവർത്തനമാരംഭിക്കുന്നതാണ്.
2024 ഡിസംബർ മാസം അവസാനിക്കുന്നതിന് മുൻപായി ബ്ലൂ ലൈനിലെ മറ്റു സ്റ്റേഷനുകളും തുറന്ന് പ്രവർത്തിക്കുന്നതാണ്. റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിച്ചിരുന്നു.
അൽ ഒലായ – അൽ ബത്ത റൂട്ട് (ബ്ലൂ ലൈൻ), കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ് (യെല്ലോ ലൈൻ), അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ (പർപ്പിൾ ലൈൻ) എന്നീ മൂന്ന് ലൈനുകളാണ് 2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.
ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്. മറ്റു മൂന്ന് ലൈനുകൾ രണ്ട് ഘട്ടങ്ങളിലായി താഴെ പറയുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കുന്നതാണ്:
- 2024 ഡിസംബർ 15-ന് – കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈൻ), കിംഗ് അബ്ദുൽഅസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നിവ.
- 2025 ജനുവരി 5-ന് – അൽ മദീന അൽ മുനാവറഹ് റോഡ് (ഓറഞ്ച് ലൈൻ)
Cover Image: Royal Commission for Riyadh City.