റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. 2025 ഏപ്രിൽ 19-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Two new Riyadh Metro stations – Railway and Jarir District – are now open on the Orange Line making your journey smoother than ever! Book your ride now via darb app.#RiyadhMetro#GETTINGTHEREISCLOSER pic.twitter.com/vJmh5LE3Eb
— النقل العام لمدينة الرياض (@RiyadhTransport) April 19, 2025
ഈ അറിയിപ്പ് പ്രകാരം, റെയിൽവേ സ്റ്റേഷൻ, ജരീർ ഡിസ്ട്രിക്ട് സ്റ്റേഷൻ എന്നീ പുതിയ മെട്രൊ സ്റ്റേഷനുകളാണ് ഓറഞ്ച് ലൈനിൽ തുറന്ന് കൊടുത്തിരിക്കുന്നത്. റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിലെ സേവനങ്ങൾ 2025 ജനുവരി 5-ന് ആരംഭിച്ചിരുന്നു.
റിയാദിന്റെ കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഓറഞ്ച് ലൈൻ നിർമ്മിച്ചിരിക്കുന്നത്. നാല്പത്തൊന്ന് കിലോമീറ്റർ നീളമുള്ള ഓറഞ്ച് ലൈൻ ജിദ്ദ റോഡ് മുതൽ ഖഷം അൽ ആൻ മേഖലയിലെ സെക്കന്റ് ഈസ്റ്റേൺ റിങ് റോഡ് വരെയാണ് സർവീസ് നടത്തുന്നത്.