എമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങളാണെന്ന് ഷാർജ ടാക്സി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷാർജ ടാക്സി പുറത്ത് വിട്ട കണക്കുകൾ പ്രകാരം എമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ 83% വാഹനങ്ങളും പരിസ്ഥിതിയോട് ഇണങ്ങിയ ഹൈബ്രിഡ് വാഹനങ്ങളാണ്. 2027-ഓടെ എമിറേറ്റിലെ മുഴുവൻ ടാക്സി വാഹനങ്ങളും പൂർണ്ണമായും പ്രകൃതിയോട് ഇണങ്ങിയവയാക്കി മാറ്റുന്നതിനാണ് ഷാർജ ടാക്സി ലക്ഷ്യമിടുന്നത്.
സുസ്ഥിരതയിലൂന്നിയുള്ള വികസനം നടപ്പിലാക്കുന്നതിനും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന യുഎഇ നയങ്ങൾക്ക് പിന്തുണനല്കുന്നതാണ് ഈ തീരുമാനം.
WAM