ഒമാൻ: മസ്കറ്റ് നൈറ്റ്സ് 2026 ജനുവരി 1-ന് ആരംഭിക്കും

featured GCC News

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2026 ജനുവരി 1-ന് തുടക്കമാകും. 2025 ഡിസംബർ 21-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.

2026 ജനുവരി 1-ന് ആരംഭിക്കുന്ന ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ 2026 ജനുവരി 31 വരെ നീണ്ട് നിൽക്കും. മസ്കറ്റ് നഗരത്തിലുടനീളം വിനോദ, സാംസ്കാരിക, കായിക, വാണിജ്യ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഖുറം നാച്ചുറൽ പാർക്ക്, സീബ് ബീച്ച്, അൽ അമീറത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഖുറയ്യത്, വാദി അൽ ഖൗദ്, റോയൽ ഓപ്പറ ഹൗസ്, വിവിധ ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.

2024 ഡിസംബർ 23 മുതൽ 2025 ഫെബ്രുവരി 1 വരെ നീണ്ട് നിന്ന കഴിഞ്ഞ തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ മേളയിൽ 1.7 ദശലക്ഷം പേർ പങ്കെടുത്തിരുന്നു.