ഒമാൻ: വില്പനയ്ക്കുള്ള വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

featured GCC News

വില്പനയ്ക്കുള്ള വാഹനങ്ങൾ നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2024 മെയ് 27-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇത്തരം ഉപയോഗിച്ച വാഹനങ്ങൾ അവ പ്രദർശിപ്പിക്കുന്നതിനായി അനുമതി നൽകിയിട്ടുള്ള ഇടങ്ങളിൽ മാത്രം നിർത്തിയിടാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങൾ വിവിധ ഇടങ്ങളിൽ അനധികൃതമായി നിർത്തിയിടുന്നത് താഴെ പറയുന്ന ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്നതാണ്.
  • അനധികൃതമായി ഇത്തരം വാഹനങ്ങൾ നിർത്തിയിടുന്നത് പാർക്കിംഗ് ഇടങ്ങൾ, റോഡരികുകൾ, കാൽനടയാത്രികർക്കുള്ള പാതകൾ എന്നിവ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
  • നഗരസൗന്ദര്യത്തിന് കോട്ടം വരുത്തും.
  • പൊതു സേവനങ്ങൾ തടസപ്പെടുന്നതിനും, ഗതാഗത കുരുക്ക്, അപകടങ്ങൾ എന്നിവയ്ക്കും ഇടയാക്കുന്നതാണ്.