ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് യു എസ് എയെ തോൽപ്പിച്ചു.
മത്സരത്തിന്റെ പത്താം മിനിറ്റിൽ മെംഫിസ് ഡീപേയ് നെതർലൻഡ്‌സിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാലി ബ്ലിൻഡ് (45+1′) നെതർലൻഡ്‌സിന്റെ ലീഡ് ഉയർത്തി.

എഴുപത്താറാം മിനിറ്റിൽ ഹജി റൈറ്റ് യു എസ് എയ്ക്ക് വേണ്ടി ഒരു ഗോൾ മടക്കി.
എന്നാൽ എൺപത്തൊന്നാം മിനിറ്റിൽ ആദ്യ രണ്ട് ഗോളുകൾക്ക് വഴിവെച്ച ഡൻസിൽ ഡുംഫ്രിസ് നെതർലൻഡ്‌സിന്റെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പാക്കി.
Cover Image: Qatar News Agency.