ഖത്തർ: ലോകകപ്പ് ആരാധകർക്കായി ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു

featured Qatar

ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം (MOPH) ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. 2022 സെപ്റ്റംബർ 20-ന് രാത്രിയാണ് MOPH ഇക്കാര്യം അറിയിച്ചത്.

https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx എന്ന വിലാസത്തിൽ MOPH ഒരുക്കിയിരിക്കുന്ന ഈ വെബ്സൈറ്റ് ലഭ്യമാണ്. ലോകകപ്പിനെത്തുന്ന സ്വദേശികളും, വിദേശികളുമായ ഫുട്ബോൾ ആരാധകർക്ക് ഈ വെബ്സൈറ്റ് പ്രയോജനപ്രദമാണ്.

Screen grab of MoPH website for World Cup 2022 fans.

ലോകകപ്പ് 2022-നെത്തുന്ന ആരാധകർക്ക് താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പടെ ലഭിക്കുന്നതിനായി ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്:

  • മെഡിക്കൽ എമെർജൻസി ഘട്ടങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാൻ ആവശ്യമായ നടപടികൾ.
  • ലോകകപ്പ് വേദികൾ, ആരാധകർക്കായുള്ള താമസ ഇടങ്ങൾ എന്നിവിടങ്ങളുടെ സമീപമുള്ള മെഡിക്കൽ ക്ലിനിക്കുകളുടെ വിവരങ്ങൾ.
  • സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ.
  • അടിയന്തിര ഘട്ടങ്ങളിൽ വാക്-ഇൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള പബ്ലിക് ഹോസ്പിറ്റലുകളുടെ വിവരങ്ങൾ.
  • ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ യാത്രയ്ക്ക് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
  • ആരാധകർക്കായുള്ള ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, റോഡ് സുരക്ഷ മുതലായ നിർദ്ദേശങ്ങൾ.

Cover Photo: Ahmad Bin Ali Stadium. Source: Qatar News Agency.