ഖത്തർ: പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

GCC News

പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

കൂടുതൽ പ്രദേശങ്ങളെ ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണിത്.

താഴെ പറയുന്ന പുതിയ മെട്രോലിങ്ക് സേവനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്:

  • M101 – മഷെയ്രിബ് മെട്രോ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കമ്മീഷൻ, അൽ മമൗര മേഖലയിലേക്ക്.
  • M206 – അൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിൽ നിന്ന് അൽ ലുഖ്‌ത, യു എസ് എംബസി പ്രദേശങ്ങളിലേക്ക്.