ഖത്തർ: ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം

Qatar

ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയക്രമം സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. 2024 ഡിസംബർ 31-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ദോഹ മെട്രോയുടെ പുതുക്കിയ സമയക്രമം:

  • ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ – രാവിലെ 5 മണിമുതൽ രാത്രി 1 മണിവരെ.
  • വെള്ളിയാഴ്ച – രാവിലെ 9 മണിമുതൽ രാത്രി 1 മണിവരെ.

ലുസൈൽ ട്രാമിന്റെ പുതുക്കിയ സമയക്രമം:

  • ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ – രാവിലെ 5 മണിമുതൽ രാത്രി 1:30 വരെ.
  • വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 1:30 വരെ.

ഈ പുതുക്കിയ സമയക്രമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.