ഒമാൻ: വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള കരാറിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചു

featured Oman

വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും, പ്രവർത്തനങ്ങൾ കൂടുതൽ സംയോജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന ധാരണാപത്രത്തിൽ ഒമാൻ എയർ, സലാംഎയർ എന്നിവർ ഒപ്പ് വെച്ചു. 2023 ഓഗസ്റ്റ് 9-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരുകമ്പനികളും ചേർന്ന് കൊണ്ട് വ്യോമഗതാഗത മേഖലയിൽ യോജിച്ചുള്ള ഒരു വാണിജ്യ നയം രൂപീകരിക്കുന്നതിനുള്ള സാധ്യതകളും ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Oman News Agency.

ഒമാൻ എയർ ആക്ടിങ്ങ് സി ഇ ഓ ക്യാപ്റ്റൻ നാസ്സർ അൽ സൽമി, സലാംഎയർ സി ഇ ഓ ക്യാപ്റ്റൻ മുഹമ്മദ് അഹ്‌മദ്‌ എന്നിവരാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട ഉപഭോക്‌തൃ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും, വാണിജ്യമേഖലയിൽ കൂടുതൽ സഹകരത്തോടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും ഇരുകമ്പനികളും ശ്രമിക്കുന്നതാണ്.

Cover Image: Oman News Agency.