മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. 2023 ജൂൺ 8-നാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി ഒമാൻ എയർ സലാല എയർപോർട്ടിലേക്ക് 2023 ജൂൺ 15 മുതൽ ദിനം പ്രതി എട്ട് വിമാന സർവീസുകൾ അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ സലാലയിലേക്ക് ദിനം പ്രതിയുള്ള സർവീസുകളുടെ എണ്ണം 12 ആയി ഉയരുന്നതാണ്. 2023 ജൂൺ 15 മുതൽ ഓഗസ്റ്റ് 15 വരെയാണ് ഈ അധിക വിമാനസർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Cover Image: Oman News Agency.