തങ്ങളുടെ വ്യോമയാന സർവീസുകളിലും, റൂട്ടുകളിലും തന്ത്രപ്രധാനമായ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർ പ്രഖ്യാപിച്ചു. 2024 ജനുവരി 28-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ലക്‌നൗ എന്നീ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്കുളള സർവീസുകളിൽ യാത്രികരുടെ എണ്ണം കൂട്ടുന്നതിന് ഒമാൻ എയർ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ ആഗോളതലത്തിൽ ഏതാനം റൂട്ടുകൾ നിർത്തലാക്കാനും, ഒരു പുതിയ റൂട്ട് ആരംഭിക്കാനും ഒമാൻ എയർ തീരുമാനിച്ചിട്ടുണ്ട്.
പാകിസ്താനിലെ സിയാൽകോട്ടിലേക്കാണ് ഒമാൻ എയർ പുതിയതായി സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്ലാമബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോങ് എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കുന്നതായും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.
Cover Image: Oman News Agency.