യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് 2022 ഓഗസ്റ്റ് 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ വ്യക്തമാക്കി. 2022 ജൂലൈ 24-നാണ് ഒമാൻ എയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2022 ഓഗസ്റ്റ് 1 മുതൽ 2022 ഒക്ടോബർ 29 വരെയുള്ള കാലയളവിൽ എട്ട് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഒമാനിലേക്ക് ഒമാൻ എയർ പ്രതിവാരം ആകെ 122 സർവീസുകൾ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി കൊച്ചി, ഡൽഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് മസ്കറ്റിലേക്ക് പ്രതിവാരം നിലവിലുള്ള ഏഴ് സർവീസുകൾ പ്രതിവാരം പത്ത് സർവീസുകൾ എന്ന രീതിയിലേക്ക് ഉയർത്തുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം ഒമാൻ എയർ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ആഴ്ച്ച തോറുമുള്ള വിമാനസർവീസുകളുടെ എണ്ണം താഴെ നൽകിയിരിക്കുന്നു:
- മുംബൈ – ആഴ്ച്ച തോറും 7 സർവീസുകൾ.
- ബാംഗ്ലൂർ – ആഴ്ച്ച തോറും 7 സർവീസുകൾ.
- കോഴിക്കോട് – ആഴ്ച്ച തോറും 7 സർവീസുകൾ.
- കൊച്ചി – ആഴ്ച്ച തോറും 10 സർവീസുകൾ.
- ഡൽഹി – ആഴ്ച്ച തോറും 10 സർവീസുകൾ.
- ഹൈദരാബാദ് – ആഴ്ച്ച തോറും 7 സർവീസുകൾ.
- ചെന്നൈ – ആഴ്ച്ച തോറും 10 സർവീസുകൾ.
- ഗോവ – ആഴ്ച്ച തോറും 3 സർവീസുകൾ.
മസ്കറ്റിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളിൽ ബോയിങ്ങ് 737 വിമാനങ്ങൾക്കൊപ്പം വിസ്തൃതമായ B787 ഡ്രീംലൈനർ, എയർബസ് A330 എന്നീ വിമാനങ്ങൾ കൂടി ഉപയോഗിക്കുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.