ഒമാൻ: വര്‍ണ്ണശബളമായ കരിമരുന്നുപ്രയോഗം, മിലിറ്ററി പരേഡ് എന്നിവയോടെ അമ്പത്തൊന്നാമത് ദേശീയ ദിനം ആഘോഷിച്ചു

featured GCC News

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 18, വ്യാഴാഴ്ച്ച ഗംഭീരമായ വെടിക്കെട്ട്, മിലിറ്ററി പരേഡ് എന്നിവ അരങ്ങേറി.

Source: Oman News Agency.

മസ്കറ്റ് ഗവർണറേറ്റിലെ അമീറത്, സീബ് വിലായത്തുകളിലാണ് നവംബർ 18-ന് രാത്രി 8 മണിക്ക് ഈ വര്‍ണ്ണശബളമായ കരിമരുന്നുപ്രയോഗം സംഘടിപ്പിച്ചത്.

Source: Oman News Agency.

അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിക്കുന്ന മിലിറ്ററി പരേഡ് അരങ്ങേറിയിരുന്നു.

Source: Oman News Agency.

റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, ഒമാൻ റോയൽ ഗാർഡ്, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ്, റോയൽ ഒമാൻ പോലീസ്, അശ്വസേനാ വിഭാഗങ്ങൾ തുടങ്ങിയവർ ഈ പരേഡിൽ പങ്കെടുത്തു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 19, വെള്ളിയാഴ്ച്ച വൈകീട്ട് 8 മണിക്ക് ദോഫാർ ഗവർണറേറ്റിലും, നവംബർ 22, തിങ്കളാഴ്ച്ച മുസന്ദം ഗവർണറേറ്റിലും ഗംഭീര വെടിക്കെട്ട് ഒരുക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്.

Source: Oman News Agency.

കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങളോടെയായിരിക്കും രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനം ആചരിക്കുന്നതെന്ന് ഒമാൻ ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷണൽ സെലിബ്രേഷൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. COVID-19 വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ ഒത്ത് ചേരാനിടയുള്ള പ്രത്യേക പരിപാടികൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് വിലക്കേർപ്പെടുത്തിയിരുന്നു.

ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 28, ഞായറാഴ്ച്ച, നവംബർ 29, തിങ്കളാഴ്ച്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.