ഏഷ്യൻ കപ്പ്: ഒമാൻ – കിർഗിസ്ഥാൻ (1 – 1)

featured Qatar

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും കിർഗിസ്ഥാനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

എട്ടാം മിനിറ്റിൽ മുഹ്‌സിൻ അൽ ഗസ്സാനി നേടിയ ഗോളിൽ ഒമാൻ മത്സരത്തിൽ ലീഡ് നേടി. എന്നാൽ ജോയൽ കോജോ എൺപതാം മിനിറ്റിൽ കിർഗിസ്ഥാനു വേണ്ടി സമനില ഗോൾ നേടി.

ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുകൾ മാത്രമുള്ള ഒമാൻ ഗ്രൂപ്പിൽ മൂന്നാമതായി. കിർഗിസ്ഥാനു ഒരു പോയിന്റ് മാത്രമാണുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.