ഒമാൻ: അസ്ഥിര കാലാവസ്ഥ; ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

featured GCC News

മേഖലയിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 19-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2025 ഓഗസ്റ്റ് 22, വെള്ളിയാഴ്ച വരെ ഒമാനിൽ പരക്കെ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി ഓഗസ്റ്റ് 19-ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇതുമായി ബന്ധപ്പെട്ട ഒരു ജാഗ്രതാ നിർദ്ദേശം നൽകിയത്.

ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും പൊതുസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, മുൻകരുതൽ നടപടികൾ ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലെത്തുന്ന സന്ദർശകർ തങ്ങളുടെ സഞ്ചാരവേളകളിൽ അതീവ ജാഗ്രത പുലർത്തണമെന്നും, സ്വന്തം സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.