അൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
ഷഹീൻ ചുഴലിക്കാറ്റിൽ തകർന്ന റോഡാണിത്. ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും, ഗതാഗതം അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ മൺറോഡ് ടാർ ചെയ്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ മേഖലയിൽ താഴ്‌വരകൾ കരകവിഞ്ഞൊഴുകുന്നതിൽ നിന്ന് റോഡിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Cover Image: @mtcitoman.