റുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗാല മേഖലയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മെയ് 30 മുതൽ ഈ പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്.
റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഇക്കാര്യം നടപ്പിലാക്കിയത്. മസ്കറ്റിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രയോജനപ്രദമാകുന്ന രീതിയിലാണ് ഈ പാത നിർമ്മിച്ചരിക്കുന്നത്.
Cover Image: @mtcitoman.