ഒമാൻ: അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

Oman

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16, ചൊവ്വാഴ്ച താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. 2024 ഏപ്രിൽ 15-ന് വൈകീട്ടാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം നോർത്ത് അൽ ബതീന, അൽ ധഹിറാഹ്, അൽ ദാഖിലിയ, അൽ ബുറൈമി, മുസന്ദം എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് ഏപ്രിൽ 16-ന് നിർത്തിവെക്കുന്നത്.

മറ്റു ഗവർണറേറ്റുകളിൽ, ആവശ്യമെങ്കിൽ സ്ഥാപനങ്ങളിൽ റിമോട്ട് വർക്കിങ് ഏർപ്പെടുത്തുന്നതിനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.