രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2024 ജൂലൈ 30 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂലൈ 28-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഒമാനിൽ 2024 ജൂലൈ 30, ചൊവ്വാഴ്ച വൈകീട്ട് മുതൽ ഓഗസ്റ്റ് 2, വെള്ളിയാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. അറബി കടലിൽ നിന്നുള്ള ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവമാണിത്.
ഇത് മൂലം, ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.