തങ്ങളുടെ രാജ്യത്തിന്റെ ചരിത്രം, പാരമ്പര്യം, പ്രകൃതി വിഭവങ്ങൾ എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ പാകിസ്ഥാൻ പവലിയൻ ഒരുക്കിയിരിക്കുന്നത്.
എക്സ്പോ വേദിയിലെ ഇന്റർനാഷണൽ സോണിൽ ഒരുക്കിയിരിക്കുന്ന ഈ പവലിയൻ പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കൾ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

ഇതോടൊപ്പം ഈ പവലിയനിലെത്തുന്നവർക്ക് പാകിസ്ഥാൻ എന്ന രാജ്യത്തിൻറെ ചരിത്രം, സാംസ്‌കാരിക പാരമ്പര്യം, വംശീയ വൈവിധ്യം, പ്രകൃതി വിഭവങ്ങൾ എന്നിവയും ദർശിക്കാവുന്നതാണ്.


കരകൗശലവസ്തുക്കൾ, കാർപ്പറ്റ്, തുകൽ ഉത്പന്നങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയ മേഖലകളിലെ നിർമ്മാതാക്കൾ ഒരുക്കിയിട്ടുള്ള പാകിസ്ഥാനിലെ പരമ്പരാഗത ജീവിതരീതികൾ എടുത്ത് കാട്ടുന്ന പ്രദർശനം ഈ പവലിയനിലെ പ്രത്യേകതയാണ്.
Qatar News Agency.