ഈദ്: ഷാർജയിൽ വാഹന പാർക്കിങ്ങ് സൗജന്യം

UAE

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. ഷാർജയിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്.

ഷാർജയിലെ താഴെ പറയുന്ന പാർക്കിംഗ് ഇടങ്ങളിലൊഴികെ ഈ കാലാവധിയിൽ പാർക്കിംഗ് സൗജന്യമാണ്:

  • അൽ ഹിസ്ൻ സ്ട്രീറ്റ്.
  • അൽ ഷുവൈഹീൻ മേഖലയിലെ കോർണിഷ് സ്ട്രീറ്റിനു ഇരുവശവും.
  • അൽ ജുബൈലിലെ ബേർഡ് മാർക്കറ്റ്.
  • അൽ മജാസിലെ സെൻട്രൽ സൂഖ് പാർക്കിംഗ്.
  • അൽ മജാസ് 1, 2, 3 എന്നിവിടങ്ങളിലെ ഖാലിദ് ലഗൂണിന് വശത്തുള്ള കോർണിഷ് സ്ട്രീറ്റ്.
  • യൂണിവേഴ്സിറ്റി സിറ്റി റോഡ്.

പിഴ ഒഴിവാക്കാൻ പാർക്കിംഗ് ഇടങ്ങൾ കൃത്യമായി ഉപയോഗിക്കാൻ മുനിസിപ്പാലിറ്റി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.