ഷാർജ: മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

UAE

അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച മുതൽ മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഒരു മാസത്തേക്കാണ് ഈ നിയന്ത്രണം.

മലീഹ റോഡിൽ ഷാർജ ദിശയിലേക്കുള്ള വരിയിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 18 വരെ നീണ്ട് നിൽക്കുന്നതാണ്.

ഈ മേഖലയിലൂടെ യാത്ര ചെയ്യുന്നവർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും, ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഈ പാതയിൽ ദുബായ് ദിശയിൽ സമാനമായ രീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.