ഖത്തർ: ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിൽ ഒക്ടോബർ അവസാനം വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

featured Qatar

ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിൽ (ഇൻഡസ്ട്രിയൽ റൌണ്ട്എബൗട്ട്) 2022 സെപ്റ്റംബർ 15 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 11-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി, ഖാലിദ് ബിൻ അഹ്‌മദ്‌ ഇന്റർചേഞ്ച് റൌണ്ട്എബൗട്ടിലെത്തുന്ന വാഹനങ്ങളെ 2 വരികളിലൂടെ അൽ ഫറൂസിയ, ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ മേഖലയിലേക്ക് വലത്തോട്ട് തിരിച്ച് വിടുന്നതാണ്.

Source: Qatar Public Works Authority.

2022 സെപ്റ്റംബർ 15 മുതൽ 2022 ഒക്ടോബർ അവസാനം വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജനറൽ ട്രാഫിക് അതോറിറ്റിയുമായി ചേർന്നാണ് പബ്ലിക് വർക്സ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.