ഏഷ്യൻ കപ്പ്: ഖത്തർ – ഇറാൻ (3-2)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ഖത്തർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഇറാനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ നാലാം മിനിറ്റിൽ സർദർ അസ്‌മൗൻ ഇറാന് വേണ്ടി ഗോൾ നേടി. എന്നാൽ പതിനേഴാം മിനിറ്റിൽ ജാസ്സിം ഖബർ അബ്ദുൽസലം ഖത്തറിന് വേണ്ടി സമനില ഗോൾ സ്‌കോർ ചെയ്തു.

തുടർന്ന് നാല്പത്തിമൂന്നാം മിനിറ്റിൽ അക്രം അഫീഫ് ഖത്തറിന് ലീഡ് നേടി കൊടുത്തുവെങ്കിലും അമ്പത്തൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് ഗോൾ നേടിയ അലിറീസാ ജഹാൻഭക്ഷീഷിലൂടെ ഇറാൻ മത്സരത്തിൽ ഒപ്പമെത്തി.

എൺപത്തിരണ്ടാം മിനിറ്റിൽ അൽമോയ്സ് അലി ഖത്തറിന് വേണ്ടി വിജയഗോൾ നേടി. ഇതോടെ ഖത്തർ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു.

2024 ഫെബ്രുവരി 10-ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഖത്തർ ജോർദാനെ നേരിടും. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയാണ് ജോർദാൻ ഫൈനലിൽ പ്രവേശിച്ചത്.