ഖത്തർ: മാർച്ച് 12 മുതൽ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

GCC News

രാജ്യത്തെ പള്ളികളിൽ 2022 മാർച്ച് 12, ശനിയാഴ്ച്ച മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു. രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ മാർച്ച് 12 മുതൽ ഇളവുകൾ അനുവദിക്കാനുള്ള ഖത്തർ ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.

ഈ തീരുമാന പ്രകാരം 2022 മാർച്ച് 12 മുതൽ ഖത്തറിലെ പള്ളികളിലെ COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കും.
  • കുട്ടികൾക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കും.
  • ദിനം തോറുമുള്ള പ്രാർത്ഥനകൾക്കായി പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് Ehteraz ആപ്പിലെ സ്റ്റാറ്റസ് പരിശോധന ഒഴിവാക്കി നൽകിയിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കെത്തുന്നവർക്ക് Ehteraz ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമെന്ന വ്യവസ്ഥ തുടരുന്നതാണ്.
  • തിരഞ്ഞെടുത്ത പള്ളികളിലെ ശുചിമുറികൾ, അംഗശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ തുറക്കും.
  • പള്ളികളിലെത്തുന്ന വിശ്വാസികൾ സ്വന്തം നിസ്കാര പായ കൊണ്ടുവരണമെന്ന നിബന്ധന ഒഴിവാക്കി.
  • പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കുന്നതിനുള്ള ഇടങ്ങൾ തുറക്കും.

Cover Image: Spiral Mosque, Doha. Wikimedia Commons. Photo by Alex Sergeev.