2025 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2024 ഡിസംബർ 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
QatarEnergy announces the fuel prices for the month of January 2025#Qatar #fuel #gasoline #diesel pic.twitter.com/PDU9XWtisR
— QatarEnergy (@qatarenergy) December 31, 2024
ഈ അറിയിപ്പ് പ്രകാരം, ഖത്തറിലെ പ്രീമിയം പെട്രോൾ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് വരുത്തിയിട്ടുണ്ട്. സൂപ്പർ 95 പെട്രോൾ, ഡീസൽ വിലകളിൽ 2024 ഡിസംബർ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.
2025 ജനുവരി മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 2.00 റിയാൽ. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 1.90 റിയാൽ)
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
- ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2024 ഡിസംബർ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)