ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു. 2022 ഒക്ടോബർ 30-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഈ കോൺസുലാർ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ അടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള എംബസികളെയും, കോൺസുലേറ്റുകളെയും ഉൾപ്പെടുത്തിയിട്ടുള്ള ഈ സേവനകേന്ദ്രത്തിൽ നിന്ന് 2022 നവംബർ 1 മുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
ഖത്തർ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികളിൽ നിന്നുള്ള 90 കോൺസുലാർ ജീവനക്കാർ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതാണ്.
ഈ ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്ററിൽ നിന്ന് താഴെ പറയുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ സേവനങ്ങൾ നൽകുന്നതാണ്:
- Argentina
- Germany
- Portugal
- Australia
- Ghana
- Saudi Arabia
- Bangladesh
- India
- Senegal
- Belgium
- Iran
- Serbia
- Brazil
- Japan
- Singapore
- Cameroon
- Korea Republic
- Spain
- Canada
- Kuwait
- Sri Lanka
- China
- Lebanon
- Switzerland
- Costa Rica
- Mexico
- Syria
- Croatia
- Morocco
- Tunisia
- Denmark
- Netherlands
- UK
- Ecuador
- Pakistan
- USA
- Egypt
- Philippines
- Uruguay
- France
- Poland
2022 നവംബർ 1 മുതൽ 2022 ഡിസംബർ 25 വരെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. DECC ഹാൾ-4-ൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
ഇത്തരം ഒരു കേന്ദ്രം നവംബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് 2022 ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിൽ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.