റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു. 2025 ഫെബ്രുവരി 17-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
Ministry of Commerce and Industry Launches Ramadan Discount Initiative Covering Over 1,000 Commodities#QNA #Qatarhttps://t.co/kS0cdTfage pic.twitter.com/opffyUfPzS
— Qatar News Agency (@QNAEnglish) February 17, 2025
ഈ തീരുമാനം അനുസരിച്ച്, റമദാൻ മാസത്തിൽ ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങൾക്ക് പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.
ഈ വിലക്കിഴിവ് റമദാൻ അവസാനം വരെ തുടരുമെന്ന് MoCI വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വില്പനശാലകളുമായി സഹകരിച്ചാണ് മന്ത്രാലയം ഈ വിലക്കിഴിവ് നടപ്പിലാക്കുന്നത്.
കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്. റമദാൻ ആരംഭിക്കുന്നതിന് മുൻപായി തന്നെ ഈ പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്നതിലൂടെ ആവശ്യസാധനകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
പാൽ, ധാന്യമാവ്, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്‍പന്നങ്ങള്‍, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, പാസ്ത, എണ്ണ, മുട്ട, പേപ്പർ നാപ്കിനുകൾ, അലൂമിനിയം ഫോയിൽ, ഡിറ്റർജന്റുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.