റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു. 2026 ഫെബ്രുവരി 8-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
تعلن وزارة التجارة والصناعة عن مبادرة السلع المخفّضة لشهر رمضان 1447هـ – 2026م، وتشمل تخفيض أسعار أكثر من 1000 سلعة دعمًا للمستهلكين.
— وزارة التجارة والصناعة (@MOCIQatar) February 8, 2026
ابحث عن ملصق المبادرة في المنافذ التجارية للاستفادة من التخفيضات.#التجارة_والصناعة pic.twitter.com/gv6bWsoMRx
ഈ തീരുമാനം അനുസരിച്ച്, റമദാൻ മാസത്തിൽ ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങൾക്ക് ഖത്തർ MoCI പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. റമദാനിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാണിജ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ നടപടി.
കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്. ഇത്തരത്തിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ചില്ലറ വിൽപ്പന ശാലകളിൽ “വാണിജ്യ വ്യവസായ മന്ത്രാലയം വില കുറച്ചത്” എന്ന ലേബൽ നോക്കി വാങ്ങുന്നതിന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പാൽ, ധാന്യമാവ്, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്‍പന്നങ്ങള്‍, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, നൂഡിൽസ്, പാസ്ത, എണ്ണ, മുട്ട, ചിക്കൻ, പേപ്പർ നാപ്കിനുകൾ, അലൂമിനിയം ഫോയിൽ, ഡിറ്റർജന്റുകൾ, വാഷിംഗ് പൗഡറുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റമദാൻ ആരംഭിക്കുന്നതിന് മുൻപായി തന്നെ ഈ പ്രത്യേക ഇളവുകൾ ലഭ്യമാക്കുന്നതിലൂടെ ആവശ്യസാധനകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

