തങ്ങളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2023 ഏപ്രിൽ 18-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സുരക്ഷാ ചുമതലകളുള്ള വകുപ്പുകൾ, ട്രാഫിക്ക് ഇൻവെസ്റ്റിഗേഷൻ വകുപ്പ് മുതലായവ അവധിദിനങ്ങളിലും 24 മണിക്കൂറും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പാസ്പ്പോർട്ട്സ്, ട്രാഫിക്, നാഷണാലിറ്റി, ട്രാവൽ ഡോക്യൂമെന്റസ്, ക്രിമിനൽ എവിഡൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന വകുപ്പുകൾ ഈദ് അവധിദിനങ്ങളിൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്.