2023 ഡിസംബർ 23 മുതൽ അബു സംറ ബോർഡർ ക്രോസ്സിങ്ങിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഡിസംബർ 20-ന് രാത്രി ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ അബു സംറ ലാൻഡ് ബോർഡർ ചെക്ക്പോസ്റ്റിലൂടെ പ്രവേശിക്കുന്ന യാത്രികർക്ക് പ്രത്യേക നിബന്ധനകൾ ബാധകമാക്കിയിരുന്നു.
2023 ഡിസംബർ 23 മുതൽ ഈ നിബന്ധനകൾ ഒഴിവാക്കുമെന്നും, യാത്രികർക്ക് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് പ്രവേശനം അനുവദിക്കുമെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Cover Image: Qatar News Agency.