അൽ ഖോർ കോസ്റ്റൽ റോഡ്, ഡാർബ് ലുസൈൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അൽ ഖോർ കോസ്റ്റൽ റോഡിൽ നിന്ന് സിമൈസ്മ ഇന്റർസെക്‌ഷനിലൂടെ ദോഹയിലേക്ക് പോകുന്ന സർവീസ് റോഡ് 2024 സെപ്റ്റംബർ 22 വരെ അടച്ചിട്ടുണ്ട്.
ഇതിന് പുറമെ ഡാർബ് ലുസൈൽ സ്ട്രീറ്റ് ദിശയിൽ അൽ തർഫ സ്ട്രീറ്റിൽ നിന്ന് പോകുന്ന സ്ട്രീറ്റ് നമ്പർ 130 ഒക്ടോബർ 1 വരെ പൂർണ്ണമായും അടച്ചിട്ടുണ്ട്.