എല്ലാ തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2026 മാർച്ച് 3-ന് പുലർച്ചെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Statement by the Ministry of Interior regarding the extension of all types of entry visas that have expired or are nearing expiration for a period of one month, with the possibility of further extension subject to developments, effective from Saturday, 28 February 2026.… pic.twitter.com/E9hpVd1rbF
— Ministry of Interior – Qatar (@MOI_QatarEn) March 2, 2026
കാലാവധി അവസാനിച്ചതോ, അവസാനിക്കാൻ പോകുന്നതോ ആയ എല്ലാ വിഭാഗത്തിലുള്ള എൻട്രി വിസകളുടെയും കാലാവധി 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ കാലാവധി കൂടുതൽ നീട്ടുമെന്നും മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം എൻട്രി വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സ്വയമേവ സ്വീകരിക്കുന്നതാണ്.
ഇതിനായി യാത്രികർ ബന്ധപ്പെട്ട വകുപ്പുകൾ സന്ദർശിക്കുകയോ അധിക അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നും, ഇതിനായി പ്രത്യേക ഫീസുകൾ ഒന്നും ഈടാക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2026 ഫെബ്രുവരി 28-ന് മുൻപായി വിസ നിയമലംഘനങ്ങൾ നടത്തിയ എല്ലാ വിഭാഗങ്ങളിലുമുള്ള എൻട്രി വിസകളെ സംബന്ധിച്ചും, ബന്ധപ്പെട്ട വ്യക്തികൾ ആദ്യം ഓവർസ്റ്റേ കാലയളവിനുള്ള നിശ്ചിത അനുരഞ്ജന പിഴ തീർക്കേണ്ടതാണ്. ഇതിന് ശേഷം ഇത്തരം വ്യക്തികൾക്കും സൗജന്യമായി ഈ വിസ കാലാവധി നീട്ടി നൽകിയിട്ടുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.

