രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2024 ഏപ്രിൽ 11-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഇലക്ട്രിക് സ്കൂട്ടർ യാത്രികർ പാലിക്കേണ്ടതായ സുരക്ഷാ നിബന്ധനകൾ ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവരുടെയും, മറ്റുള്ളവരുടെയും സുരക്ഷ മുൻനിർത്തി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്:
- ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
- ഇലക്ട്രിക് സ്കൂട്ടർ യാത്രികർ ഹെൽമെറ്റ് ഉപയോഗിക്കേണ്ടതാണ്.
- ഇലക്ട്രിക് സ്കൂട്ടർ യാത്രികർ റിഫ്ലക്റ്റീവ് വെസ്റ്റ് ഉപയോഗിക്കേണ്ടതാണ്.
- ഇലക്ട്രിക് സ്കൂട്ടറുകൾ അവയ്ക്കായി പ്രത്യേകം അനുവദിച്ചിട്ടുള്ള പാതകളിലൂടെ സഞ്ചരിക്കേണ്ടതാണ്. ഇവ ഹൈവെകളിലും, മറ്റു റോഡുകളിലും ഉപയോഗിക്കരുത്.
- അമിതവേഗത ഒഴിവാക്കേണ്ടതാണ്.