ദോഹ മെട്രോ യാത്രികർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി. 2025 ഓഗസ്റ്റ് 12-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
Adhering to safety guidelines inside metro stations reflects your awareness and ensures a safe and comfortable journey for you and others. #MOIQatar pic.twitter.com/w19cGuVsgt
— Ministry of Interior – Qatar (@MOI_QatarEn) August 12, 2025
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചത്:
- മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ ട്രെയിൻ വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവസരത്തിൽ അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.
- മെട്രോ സ്റ്റേഷനുകളിൽ നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
- യാത്രികർ തങ്ങളുടെ കൈവശമുള്ള സ്വകാര്യ വസ്തുക്കൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- അടിയന്തിര ഘട്ടങ്ങളിൽ അധികൃതരിൽ നിന്നുള്ള സഹായം ആവശ്യപ്പെടേണ്ടതാണ്.
- സ്റ്റേഷനുകളിലും ട്രെയിനുകളിലും പുകവലിക്കരുത്.
- എസ്കലേറ്ററുകൾ ഉൾപ്പടെ ഉപയോഗിക്കുന്ന അവസരത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്.

