ഖത്തർ: മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നവർക്ക് പിഴ ചുമത്തും

featured Qatar

രാജ്യത്തെ മെട്രോ ട്രെയിനുകളിലും, മെട്രോ സ്റ്റേഷനുകളിലും പുകവലിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 15-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ മെട്രോ ട്രെയിനുകളിലും, മെട്രോ സ്റ്റേഷനുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ‘2016/10’ നിയമത്തിലെ ആർട്ടിക്കിൾ 17 പ്രകാരം രാജ്യത്തെ അടച്ച് കെട്ടിയിട്ടുള്ള എല്ലാ പൊതു ഇടങ്ങളിലും പുകവലി നിരോധനം ബാധകമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത് ലംഘിക്കുന്നവർക്ക് 1000 മുതൽ 3000 വരെ റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.