ഖത്തർ: അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു

featured Qatar

ലുസൈലിലെ കൂടുതൽ മേഖലകളിലേക്ക് യാത്രാ സേവനം നൽകുന്ന രീതിയിൽ മെട്രോ എക്‌സ്പ്രസ് സർവീസ് വിപുലീകരിക്കുന്നതായി മൊവാസലാത് അറിയിച്ചു.

ഇതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 28 മുതൽ അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള ലുസൈലിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിച്ചിട്ടുണ്ട്.

ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവ ഉപയോഗിക്കുന്നവർക്ക് മാത്രമായുള്ള സൗജന്യ സേവനമാണ് മെട്രോ എക്‌സ്പ്രസ്.

കാർവാ ടാക്സി ആപ്പിലൂടെ മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. യാത്രികർക്ക് മറീന നോർത്ത്, തർഫാത് സൗത്ത്, തർഫാത് നോർത്ത്, വാദി സ്റ്റേഷനുകളിൽ നിന്ന് മെട്രോ എക്‌സ്പ്രസ് റൈഡ് ആവശ്യപ്പെടാവുന്നതാണ്.

കാർവാ ടാക്സി ആപ്പിൽ നിന്ന് ‘metroexpress’ ടാബ് തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യുന്നവരുടെ എണ്ണം നൽകി കൊണ്ട് മെട്രോ എക്‌സ്പ്രസ് റൈഡ് സേവനങ്ങൾക്കായി അപേക്ഷിക്കാവുന്നതാണ്. മെട്രോ എക്‌സ്പ്രസ് സർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പിക്ക്-അപ്പ് പോയിന്റുകളിലേക്കാണ് ഈ വാഹനം എത്തുക.