ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി. 2022 ജൂലൈ 6-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ജൂലൈ 10 മുതൽ 14 വരെയാണ് ഖത്തറിൽ പൊതു മേഖലയിൽ ഈദുൽ അദ്ഹ അവധി അനുവദിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം PHCC താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്.
- അൽ വക്ര, അൽ മത്തർ, അൽ തുമാമ, ഒമർ ബിൻ അൽ ഖതാബ്, വെസ്റ്റ് ബേ, ലീയബൈഅബ്, ഉം സലാൽ, ഗർഫത് അൽ റയ്യാൻ, ഖലീഫ സിറ്റി, അബു ബക്കർ അൽ സിദിഖ്, അൽ റയ്യാൻ, മെസൈമീർ, മുഐതേർ, അൽ ഖോർ, അൽ റുവൈസ്, അൽ ശീഹാനിയ തുടങ്ങിയ ഇടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ ദിനവും രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നതാണ്.
- മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നിന്നുള്ള ദന്തരോഗ ചികിത്സാ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാക്കുന്നതാണ്. അൽ ജാമിലിയ സെന്ററിൽ നിന്ന് മുൻകൂർ ബുക്കിങ്ങ് അടിസ്ഥാനത്തിൽ 24 മണിക്കൂറും സേവനം ലഭിക്കുന്നതാണ്.
- ദോഹയ്ക്ക് പുറത്തുള്ള അൽ ഖോർ, അൽ റുവൈസ്, അൽ ശഹാനിയ തുടങ്ങിയ സേവനകേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്നുള്ള ദന്തരോഗ ചികിത്സാ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 10 വരെ ലഭ്യമാക്കുന്നതാണ്.
- റൗദത് അൽ ഖൈൽ ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്ന COVID-19 ആരോഗ്യ കേന്ദ്രം എന്ന രീതിയിൽ സേവനങ്ങൾ തുടരുന്നതാണ്.
- അൽ വാജ്‌ബാഹ്, അൽ വാബ്, ഖത്തർ യൂണിവേഴ്സിറ്റി എന്നീ കേന്ദ്രങ്ങളിൽ നിന്ന് ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 വാക്സിനേഷൻ സേവനങ്ങൾ മാത്രമാണ് നൽകുന്നത്. ഇതിന് മുൻകൂർ ബുക്കിംഗ് ആവശ്യമാണ്.
- ഉം ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ദായീൻ, ലെഗ്വൈരിയ, അൽ കാബൻ, അബു നഖ്‌ല, അൽ കരാനാ എന്നീ ആരോഗ്യ കേന്ദ്രങ്ങൾ ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല.
- അൽ ശീഹാനിയ, അബു ബക്കർ അൽ സിദിഖ്, മുഐതേർ, അൽ റുവൈസ്, അൽ കാബൻ, ഉം സലാൽ, ഗർഫത് അൽ റയ്യാൻ, റൗദത് അൽ ഖൈൽ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
- അടിയന്തിര സാഹചര്യങ്ങളിൽ 16000 എന്ന നമ്പറിൽ കമ്മ്യൂണിറ്റി കാൾ സെന്ററിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
- COVID-19 വാക്സിൻ ബുക്കിങ്ങിനായി 40277077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. രാവിലെ 7 മുതൽ രാത്രി 11 വരെ.
- COVID-19 ഡ്രൈവ്-ത്രൂ സേവനങ്ങൾ – അൽ വക്ര, അൽ റയ്യാൻ, അൽ വജ്‌ബാഹ്, ലീയബൈഅബ്, ഗർഫത് അൽ റയ്യാൻ എന്നീ കേന്ദ്രങ്ങളിൽ നിന്ന് ദിനവും വൈകുന്നേരങ്ങളിൽ മാത്രം (വൈകീട്ട് 6 മുതൽ രാത്രി 10 വരെ)