ഖത്തർ പോസ്റ്റ് എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

featured GCC News

ഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനിയാണ് (ഖത്തർ പോസ്റ്റ്) ഈ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്.

2025 ഡിസംബർ 28-നാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്. 1950 മുതൽ ഇന്ന് വരെയുള്ള ഖത്തർ പോസ്റ്റിന്റെ പ്രയാണത്തെ ഈ സ്റ്റാമ്പ് അടയാളപ്പെടുത്തുന്നു.

Source: @QATAR_POST.
Source: @QATAR_POST.
Source: @QATAR_POST.

ഈ സ്മാരക സ്റ്റാമ്പ്, ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുള്ള സ്വർണ്ണ പതക്കം എന്നിവ ഖത്തർ പോസ്റ്റ് ഓൺലൈൻ സ്റ്റോറിൽ നിന്നോ, ഖത്തർ പോസ്റ്റ് വെബ്‌സൈറ്റിൽ നിന്നോ, ജനറൽ പോസ്റ്റ് ഓഫീസ് ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന സ്റ്റാമ്പ് കളക്ടര്സ് ഓഫീസിൽ നിന്നോ വാങ്ങാവുന്നതാണ്.