മരുന്നുകളുടെ ഹോം ഡെലിവെറിയുമായി ബന്ധപ്പെട്ട ഫീസ് വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ്

Qatar

ഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.

ഖത്തർ പോസ്റ്റ് മുഖേനയുള്ള മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് വീണ്ടും 30 റിയാൽ ആക്കുന്നതിനുള്ള തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുമായി സഹകരിച്ചാണ് ഖത്തർ പോസ്റ്റ് ഈ സേവനങ്ങൾ നൽകുന്നത്.

2022 സെപ്റ്റംബറിൽ ഇത്തരം വസ്തുക്കളുടെ ഹോം ഡെലിവെറി ചാർജ്ജുകൾ ഖത്തർ പോസ്റ്റ് 30 റിയാലിൽ നിന്ന് 20 റിയാലാക്കി കുറച്ചിരുന്നു. 2022 ഡിസംബർ 31 വരെയാണ് ഖത്തർ പോസ്റ്റ് ഇത്തരം സേവനങ്ങൾ കുറഞ്ഞ നിരക്കിൽ നൽകിയിരുന്നത്.