ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും ഫുട്ബോൾ ആരാധകർക്ക് അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരിക്കുന്ന പ്രത്യേക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ലോകകപ്പ് മത്സരങ്ങൾക്കായി ഖത്തറിലേക്ക് പ്രവേശിക്കുന്നവർ ദോഹയിലെത്തുന്നതിന് മുൻപായി ഈ വാക്സിനുകൾ സ്വീകരിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഈ വെബ്സൈറ്റിലെ ‘പ്രീ-ട്രാവൽ അഡ്വൈസ്’ പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
https://sportandhealth.moph.gov.qa/EN/faninfo/Pages/PreTravelAdvice.aspx എന്ന പേജിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ഖത്തറിലേക്ക് യാത്രചെയ്യാനിരിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:
- ഖത്തറിലേക്കുള്ള യാത്രക്ക് മുൻപായി എല്ലാ സന്ദർശകരും COVID-19 വാക്സിന്റെ ബൂസ്റ്റർ ഉൾപ്പടെയുള്ള മുഴുവൻ ഡോസുകളും സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു.
- രാജ്യത്തെത്തുന്നതിന് മുൻപായി എല്ലാ സന്ദർശകരും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കേണ്ടതാണ്.
ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിരുന്നു. https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx എന്ന വിലാസത്തിൽ MOPH ഒരുക്കിയിരിക്കുന്ന ഈ വെബ്സൈറ്റ് ലഭ്യമാണ്. ലോകകപ്പിനെത്തുന്ന സ്വദേശികളും, വിദേശികളുമായ ഫുട്ബോൾ ആരാധകർക്ക് ഈ വെബ്സൈറ്റ് പ്രയോജനപ്രദമാണ്.