ഖത്തർ: ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്കുള്ള ഹയ്യ സർവീസ് സെന്റർ 2022 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുന്നു

featured GCC News

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനായെത്തുന്ന ഫുട്ബാൾ ആരാധകർക്ക് സഹായങ്ങൾ നൽകുന്നതിനുള്ള ഒരു ഹയ്യ സർവീസ് സെന്റർ 2022 ഒക്ടോബർ 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 2022 സെപ്റ്റംബർ 28-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

അലി ബിൻ ഹമദ് അൽ അതിയാഹ് അരീനയിലാണ് ഈ ഹയ്യ സർവീസ് സെന്റർ തുറക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈവശമുള്ളവർക്ക് ഹയ്യ കാർഡ് സംബന്ധമായ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും, അന്വേഷണങ്ങൾക്കും ഈ സേവനകേന്ദ്രത്തെ നേരിട്ട് സമീപിക്കാവുന്നതാണ്.

Source: Qatar SC.

ആരാധകർക്ക് തങ്ങളുടെ ഹയ്യ കാർഡുകൾ പ്രിന്റ് ചെയ്തെടുക്കുന്നതിനുള്ള സൗകര്യം ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുന്നതാണ്. 2023 ജനുവരി 23 വരെയാണ് ഈ സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.

Source: Qatar SC.

ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ (വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 10 വരെ) ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. https://hayya.qatar2022.qa/ എന്ന വിലാസത്തിൽ ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://pravasidaily.com/steps-to-follow-to-host-friends-and-family-during-fifa-world-cup-qatar-june-9-2022/ എന്ന വിലാസത്തിൽ ലഭ്യമാണ്.