ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ സെപ്റ്റംബർ 1 മുതൽ മാറ്റങ്ങൾ വരുത്തി

GCC News

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സെപ്റ്റംബർ 1, ചൊവ്വാഴ്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ ഈ പട്ടിക മാനദണ്ഡമാക്കിയാണ് നടപ്പിലാക്കുന്നത്. ഖത്തറിലേയും, മറ്റു രാജ്യങ്ങളിലെയും കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.

രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, ഖത്തറിൽ പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റിംഗ് നടത്തിയ ശേഷം ഒരാഴ്ച്ച ഹോം ക്വാറന്റീനിൽ തുടരാവുന്നതാണ്. നിലവിൽ 41 രാജ്യങ്ങളെയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.

സെപ്റ്റംബർ 1 മുതൽ നിലവിൽ വരുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:

Sl No.Countries
1Brunei Darussalam
2Thailand 
3China
4New Zealand 
5Vietnam 
6Malaysia 
7South Korea 
8Cuba
9Hungary
10Finland 
11Latvia
12Estonia
13Norway
14Italy 
15Lithuania 
16Greece 
17Slovakia 
18Ireland
19Germany 
20Slovenia
21Japan
22Denmark
23Cyprus
24United Kingdom 
25Canada 
26Turkey
27Poland 
28Austria
29Algeria 
30Netherlands 
31Iceland 
32France
33Croatia 
34Switzerland 
35Morocco
36Australia
37Belgium
38Portugal 
39Czechia 
40Sweden
41Uruguay

https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.