2021 നവംബർ 13, ശനിയാഴ്ച്ച തബൂക്, ഉംലൂജ് മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട ചെയ്തു. തബൂക് നഗരം, ഷുക്രി, ബദിയ, സുൽഫ തുടങ്ങിയ ഇടങ്ങളിലാണ് തബൂക് മേഖലയിൽ ശനിയാഴ്ച്ച മഴ ലഭിച്ചത്.


ഉംലൂജ് ഗവർണറേറ്റിലും, ചുറ്റുവട്ടത്തുള്ള നഗരങ്ങളിലും, മരുഭൂ പ്രദേശങ്ങളിലും ശനിയാഴ്ച്ച മഴ ലഭിച്ചിട്ടുണ്ട്. ഈ മേഖലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.