രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഫെബ്രുവരി 17, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2025 ഫെബ്രുവരി 13-നാണ് സൗദി കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
🔴 بمشيئة الله، استمرار هطول الأمطار الرعدية إلى #الاثنين المقبل على معظم مناطق المملكة مصحوبة بـ
— المركز الوطني للأرصاد (NCM) (@NCMKSA) February 12, 2025
▪️ رياح هابطة
▪️ جريان السيول
▪️ تساقط البرد
▪️ ارتفاع الأمواج على السواحل
📄 للتفاصيل ⬇️ https://t.co/Z392xLqBZx#نحيطكم_بأجوائكم https://t.co/ijJJXRe91y
ഈ അറിയിപ്പ് പ്രകാരം, 2025 ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 17 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം വിവിധ മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, ആലിപ്പഴം പൊഴിയുന്നതിനും, ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മക്ക, റിയാദ്, അൽ ബാഹ, അസീർ, ഖാസിം, ഹൈൽ, മദീന തുടങ്ങിയ മേഖലകളിൽ മഴ ശക്തമാകും. ഇതോടൊപ്പം തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.