രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 29, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 25-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഹൈൽ, അസീർ, ഖാസിം, ജിസാൻ മേഖലകളിൽ ഈ കാലയളവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, മദീന, റിയാദ്, ശർഖിയ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം ശക്തമായ കാറ്റ്, പൊടിക്കാറ്റ്, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, കടലിൽ വലിയ തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.
Cover Image: Saudi Press Agency.