രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 8, ചൊവ്വാഴ്ച വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 3-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഒക്ടോബർ 8 വരെ സാമാന്യം ശക്തമായ മഴയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.
മക്ക, മദീന, ശർഖിയ, അൽ ബാഹ, അസീർ, ജിസാൻ, ഹൈൽ, അൽ ജൗഫ് തുടങ്ങിയ പ്രദേശങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴയ്ക്കും, ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ കേന്ദ്രം നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.