രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 27, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 23-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ്, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതാണ്. അസീർ, ജസാൻ, അൽ ബാഹ, നജ്റാൻ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ ലഭിക്കുന്നതാണ്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.